24.9 C
Kunnamkulam
Saturday, August 1, 2026
Home CCTV Desk സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ; ഒരു വിഭാഗം ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു

സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ; ഒരു വിഭാഗം ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ നിന്നും വിവിധ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ഒരു വിഭാഗം ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്, കുന്നംകുളം, ഗുരുവായൂര്‍, പാവറട്ടി റൂട്ടിലോടുന്ന ബസ്സുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. കുഴിയടയ്ക്കല്‍ എന്നുപറഞ്ഞ് കുറച്ച് കോണ്‍ക്രീറ്റ് മിശ്രിതം വെള്ളം നിറഞ്ഞ കുഴികളില്‍ കൊണ്ടിടുന്ന ചടങ്ങ് മാത്രമാണ് നടക്കുന്നതെന്ന് ബസ് തൊഴിലാളികള്‍ പറഞ്ഞു. ഇപ്പോള്‍ വലിയ കുഴികളാണ് തൃശൂര്‍ കുന്നംകുളം റൂട്ടില്‍ രൂപപ്പെട്ടിട്ടുള്ളത്. മഴ കനത്തതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്.

ADVERTISEMENT
error: Content is protected !!