ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക കൊടുത്ത് തീര്‍ക്കണമെന്നാവശ്യം ശക്തം

കടവല്ലൂര്‍ പഞ്ചായത്തിന് കീഴിലുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക കൊടുത്ത് തീര്‍ക്കണമെന്നാവശ്യം ശക്തം. രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് കൂട്ടഹര്‍ജി നല്‍കി പ്രതിഷേധിച്ചു. കടവല്ലൂര്‍ പ്രഞ്ചായത്ത് ഹാളില്‍ എത്തിയ രക്ഷിതാക്കള്‍  പൊതുപ്രവര്‍ത്തകന്‍ പി എം സലാഹുദ്ദീന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രന് കൂട്ട ഹര്‍ജി നല്‍കി. 2024 -25 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കേണ്ട തുകയാണ് രേഖകള്‍ പ്രകാരം മുഴുവനായും ലഭിച്ചിട്ടില്ലാത്തതായി ഇവര്‍ പറഞ്ഞു. 2024 ഏപ്രില്‍ മാസത്തിനുശേഷം നല്‍കിയ അപേക്ഷയില്‍ മാസം തോറും ലഭിക്കുവാന്‍ അര്‍ഹതയുള്ള സ്‌കോളര്‍ഷിപ്പ് തുക 2025 മാര്‍ച്ച് മാസം വരെ നീട്ടുകയും ചെയ്ത നടപടി രക്ഷിതാക്കള്‍ ചോദ്യം ചെയ്തു. പുതിയ സാമ്പത്തിക വര്‍ഷം കഴിഞ്ഞിട്ടും തുകലഭിക്കാതിരുന്നത് പഞ്ചായത്ത് കമ്മിറ്റിയുടെ പിടിപ്പുകേടാണെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.

ADVERTISEMENT