മെഗാ ജോബ് ഫെയറിലൂടെ തൊഴില്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി

വിജ്ഞാനകേരളം തൊഴില്‍ പൂരത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയില്‍ മെഗാ ജോബ് ഫെയറിലൂടെ തൊഴില്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. എം.ഷഫീര്‍, ശൈലജ സുധന്‍, നഗരസഭ സൂപ്രണ്ട് നൗഷാദ്, ശ്യാംകുമാര്‍, ദുല്‍ഫാര്‍, ഷാഹിന ഷെരീഫ്, ദിവ്യ വിനീഷ്, ദീപ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT