ബ്രഹ്‌മകുളത്ത് കിണറ്റില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ബ്രഹ്‌മകുളം ആത്മാവ് സ്റ്റോപ്പിന് സമീപം ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. രാവിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. ഉടനടി പോലീസിനെയും വാര്‍ഡ് മെമ്പര്‍ രഹിത പ്രസാദിനെയും വിവരമറിയിച്ചു. ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മുഖം തിരിച്ചറിയാന്‍ പറ്റാത്ത വിധം ജീര്‍ണിച്ച അവസ്ഥയിലാണ് മൃതദേഹം.