26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ഇടവകയിലെ വിശ്വാസികള്‍ 14 പള്ളി സന്ദര്‍ശനം നടത്തി

കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ഇടവകയിലെ വിശ്വാസികള്‍ 14 പള്ളി സന്ദര്‍ശനം നടത്തി

ഗുരുവായൂര്‍ കോട്ടപ്പടി സെന്റ് ലാസ്സേഴ്‌സ് ഇടവകയിലെ വിശ്വാസികള്‍ 14 പള്ളി സന്ദര്‍ശനം നടത്തി. 50 നോമ്പിന്റെ നിറവില്‍ വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കലിന്റെ നേതൃത്വത്തിലാണ് 14 പള്ളി സന്ദര്‍ശനം നടത്തിയത്. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനം മുതല്‍ സെന്റ് ജോസഫ് ചര്‍ച്ച് മീങ്കുന്നം ഉള്‍പ്പെടെയുള്ള 14 പള്ളികളാണ് സന്ദര്‍ശിച്ചത്. പാലാ, കാഞ്ഞിരപ്പിള്ളി, കോതമംഗലം രൂപതകളില്‍ ഉള്‍പ്പെട്ടവയാണ് ഈ പള്ളികള്‍. നാനൂറിലധികം വരുന്ന വിശ്വാസികള്‍ എട്ടു ബസ്സുകളിലായാണ് യാത്ര നടത്തിയത്. യേശുക്രിസ്തുവിന്റെ പീഡാനുഭവ യാത്രയിലെ 14 സ്ഥലങ്ങളെ ധ്യാനിച്ച്ഓരോ ദൈവാലയത്തിലും കുരിശിന്റെ വഴി പ്രാര്‍ത്ഥനയിലെ ഓരോ സ്ഥലങ്ങളും ചൊല്ലിയാണ് തീര്‍ത്ഥാടന സംഘം മുന്നേറിയത്. അക്കരപ്പള്ളി എന്നറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി സെന്റ് . മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കൈകാരന്മാരായ അലക്‌സ് ചീരന്‍, മനീഷ് സുരേഷ്, ജോസി ചുങ്കത്ത്, സോണി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!