നാഷ്ണല്‍ ആയുഷ് മിഷന്റെ ആഭിമുഖ്യത്തില്‍ കുന്നംകുളം നഗരസഭയും ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയും സംയുക്തമായി കുട്ടികള്‍ക്കായി അവധി കാല യോഗ ക്യാമ്പ് സംഘടിപ്പിച്ചു. ചീരംകുളം ക്ഷേത്രത്തിന് സമീപം ദേശാഭിമാനി വായനശാല ഹാളില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മിഥു കെ തമ്പി മെഡിക്കല്‍ ബോധവത്കരണ ക്ലാസ് നയിച്ചു. സി ഡി എസ് മെമ്പര്‍ പ്രിയങ്ക ജിജുമോന്‍ സ്വാഗതവും. ആയുര്‍വേദ ഡിസ്പെന്‍സറി യോഗ ഇന്‍സ്ട്രുക്ടര്‍ സന്ധ്യ ബാബുരാജ് യോഗ ബോധവത്കരണ ക്ലാസും നന്ദിയും പറഞ്ഞു.