പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അവധിക്കാല ബൈബിള്‍ ക്ലാസ്സ് ഓ.വി.ബി.എസ് സമാപിച്ചു. ഒരാഴ്ച നീണ്ടു നിന്ന് ക്ലാസില്‍ 330 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ 9 മണിയോടെ റാലിയും തുടര്‍ന്ന് സമാപനസമ്മേളനവും വൈകിട്ട് സമ്മാനദാനവും നടന്നു. ഇടവക വികാരി ഫാദര്‍ ജോണ്‍ ഐസക്, സഹവികാരി ഫാദര്‍ ആന്റണി പൗലോസ്, ഒബിബിഎസ് സൂപ്രണ്ട് സീലിയ ജോണ്‍സണ്‍ കണ്‍വീനര്‍ സ്‌നേഹ ജോഷി, മറ്റു അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു . കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനവും നടന്നു. വിവിധ കലാപരിപാടികളും ഉണ്ടായി.