കുറുക്കന്‍പാറ ഐ.പി.സി സംഘടിപ്പിക്കുന്ന ജീസസ് വോയ്‌സ് – 2025 മെയ് 2,3,4 തിയ്യതികളില്‍

കുന്നംകുളം കുറുക്കന്‍പാറയിലുള്ള ഐ.പി.സി. ഗോസ്പല്‍ സെന്റര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജീസസ് വോയസ്-2025 എന്ന പേരില്‍ മെയ് 2,3,4 തിയ്യതികളില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 6 മണിക്ക് പൊതുയോഗം ആരംഭിക്കും. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിടുതല്‍ ശുശ്രൂഷയും, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ആരാധന യോഗവും നടക്കും. സീനിയര്‍ പാസ്റ്റര്‍ കെ.കെ.വര്‍ഗ്ഗീസ് കണ്‍വന്‍ഷെന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ സജു ചാത്തന്നൂര്‍, വര്‍ഗ്ഗീസ് എബ്രഹാം, ജെമി വര്‍ഗ്ഗീസ്സ്, ഷാജി തോമസ് എന്നിവര്‍ പ്രസംഗിക്കും. പ്രസിദ്ധ ഗായകരായ ഇമ്മാനുവേല്‍ ഹെന്‍ട്രി, യേശുദാസ് ജോര്‍ജ്ജ് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്ന് ഉണ്ടാകും. സമീപസ്ഥലങ്ങളിലേക്ക് വാഹനസൗകര്യവും ഏര്‍പ്പെടുത്തിയതായി ചര്‍ച്ച് പാസ്റ്റര്‍ ജെമി വര്‍ഗ്ഗീസ്സ്, സെക്രട്ടറി സി.ജി.രാജു, ട്രഷറര്‍ പ്രേംരാജ് പി.കെ, ജോയിന്റ് ട്രഷറര്‍ സജി ജോര്‍ജ്ജ്, പബ്ലിസിറ്റി കണ്‍വീനര്‍ റോക്കി പി.ജെ. എന്നിവര്‍ അറിയിച്ചു.

ADVERTISEMENT