പെരുമ്പടപ്പ് വടക്കൂട്ട് ഇത്തിഹാദ് ദര്‍സിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് പ്ലസ് തസ്‌കിയ സൈക്കോളജിക്കല്‍ ക്യാമ്പിന് തുടക്കമായി. ഏപ്രില്‍ 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്. ഇതോടൊപ്പം 8 ആം ക്ലാസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമായി മെയ് ഒന്നിന് ഏക ദിന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച കാലത്ത് ആരംഭിച്ച സ്മാര്‍ട്ട് പ്ലസ് തസ്‌കിയ ക്യാമ്പ് സീനിയര്‍ ബിസിനസ് കണ്‍സള്‍ട്ടന്റും, മുന്‍ മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ.യുമായ ഇ.വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫള്ല്‍ ജിഫ്രി അല്‍ നഈമി വടക്കൂട്ട് അധ്യക്ഷത വഹിച്ചു. സഈദ് അഹസനി മംഗലം പ്രാര്‍ത്ഥന നടത്തിയ പരിപാടിക്ക് സെയ്ദ് തശ്‌രീഫ് അലി ശിഹാബ് തങ്ങള്‍ സംസാരിച്ചു. പ്രമുഖ സൈക്കോ ട്രൈനര്‍ സലീം പയ്യോളി, മുഹമ്മദ് ഫാറൂഖ് ക്യാമ്പിന് നേതൃത്വം നല്‍കും.