എയ്യാല്‍ ശ്രീ കാര്‍ത്ത്യായനി ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ആറാട്ട് മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച കുളക്കടവില്‍ വലിയ ആറാട്ട്, പൂജ, പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആനപ്പുറത്തെഴുന്നള്ളിപ്പ് എന്നിവ നടന്നു. വൈകീട്ട് 5.30 മുതല്‍ പ്രദേശിക കമ്മിറ്റികളുടെ പൂരാഘോഷങ്ങള്‍ ഗജവീരന്‍മാരോടും വാദ്യഘോഷങ്ങളോടും കൂടി ക്ഷേത്ര പ്രദക്ഷിണം നടത്തി. ആഘോഷങ്ങള്‍ക്ക് ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട്, എ.വി ബാലന്‍, സെക്രട്ടറി ടി. ആര്‍ രബീഷ്, ട്രഷറര്‍ കെ.ദിലീപ് എന്നിവരടങ്ങിയ ഭരണ സമിതി നേതൃത്വം നല്‍കി. സിസിടിവി പ്രാദേശികം ചാനലില്‍ പൂരാഘോഷം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.