വയോജന കലോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന വയോജന കലോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു . ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ അദ്ധ്യക്ഷനായി.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ ബാലചന്ദ്രന്‍,
പഞ്ചായത്ത് അംഗങ്ങളായ പി കെ അസിസ്, കെ.കെ.ജയന്തി, ഐ സി ഡി എസ് ഓഫീസര്‍ സുനന്ദി. ഹെഡ് ക്ലര്‍ക്ക് പ്രേം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജു. ശരത്ത്. വിവിധ വാര്‍ഡുകളില്‍ നിന്നുള്ള വയോജന കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ADVERTISEMENT