നെന്‍മിനി ശ്രീബലരാമ ക്ഷേത്രത്തില്‍ ബലരാമജയന്തി ആഘോഷിച്ചു. ഏപ്രില്‍ 21 മുതല്‍ ക്ഷേത്രത്തില്‍ നാരായണീയ പാരായണം, അഷ്ടപതി, പ്രഭാഷണം, കഥാപ്രസംഗം, സംഗീത സന്ധ്യ, ഭരതനാട്യം, കളരിപ്പയറ്റ്, ഗാനമേള തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിന്നു. ബലരാമജയന്തിയോട് അനുബന്ധിച്ച് രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സപ്തശുദ്ധി കലശാഭിഷേകം നടന്നു.
ഗുരുവായൂര്‍ വിമലിന്റെ നേതൃത്വത്തില്‍ ആല്‍ത്തറമേളവും ഗജവീരന്മാരുടെ അകമ്പടിയോടെ തിടബെഴുന്നള്ളിപ്പും ഉണ്ടായി. തുടര്‍ന്ന് വിവിധ കമ്മിറ്റികളുടെ വരവ് പൂരങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പിറന്നാള്‍ സദ്യയും ഒരുക്കിയരിന്നു. ക്ഷേത്ര സമിതി പ്രസിഡന്റ് പി പുരുഷോത്തമ പണിക്കര്‍, സെക്രട്ടറി എ വി പ്രശാന്ത്, ജോ. സെക്രട്ടറി എസ് വി ഷാജി, മറ്റ് അംഗങ്ങളും നേതൃത്വം നല്‍കി.