‘ഭീകരവാദത്തിനെതിരെ മാനവികത’ എന്ന പ്രമേയത്തില്‍ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനവിക സദസ്സ് നടത്തി. ചാവക്കാട് ബസ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ വാസു ഉദ്ഘാടനം ചെയ്തു. ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ടി.ടി ശിവദാസന്‍, ജില്ലാ കമ്മിറ്റി അംഗം സി സുമേഷ്, എന്‍.കെ അക്ബര്‍ എം.എല്‍.എ, എം.ആര് രാധാകൃഷ്ണന്, എ.എച്ച് അക്ബര്‍, ടി.വി സുരേന്ദ്രന്, പി.എസ് അശോകന് എന്നിവര്‍ സംസാരിച്ചു.