അഷ്റഫിനെ സംഘപരിവാര്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസ്; പ്രതിഷേധ പ്രകടനം നടത്തി

മലയാളി യുവാവ് അഷ്റഫിനെ സംഘപരിവാര്‍ ആള്‍ക്കൂട്ടം തല്ലി കൊന്നതില്‍ പ്രതിഷേധിച്ച്, എസ്.ഡി.പി.ഐ പുന്നയൂര്‍കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറ സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി.  പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമണങ്ങള്‍ തടയിടാന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ രാജ്യത്തിന്റെ തെരുവുകളില്‍ ആര്‍എസ്എസിനെ പിടിച്ചു കെട്ടാന്‍ എസ്ഡിപിഐ മുന്നോട്ട് വരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. പ്രകടനത്തിന് പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സക്കറിയ പൂക്കാട്ട്, സെക്രട്ടറി റാഫി ഇല്ലത്തയില്‍, വൈസ് പ്രസിഡന്റ് സുബൈര്‍ ഐനിക്കല്‍, ട്രഷറര്‍ ആഷില്‍ പാണക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT