എടപ്പാളില്‍ സ്വകാര്യ ലോഡ്ജില്‍ നിന്നും എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 106. 54 ഗ്രാം എം ഡി എം എ പിടി കൂടി. മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ നൗഫലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 106. 54 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്. തൃത്താല പട്ടിത്തറ പുലേരി സ്വദേശി കുമ്പളത്ത് വളപ്പില്‍ വീട്ടില്‍ ഷാഫിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തികളില്‍ ചെറുകിട വില്പനയ്ക്കായി ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് വാങ്ങിക്കൊണ്ടുവന്ന് ലോഡ്ജിലെ മുറിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ആസിഫ് ഇക്ബാല്‍. കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീത്. കെ, മുഹമ്മദ് മുസ്തഫ. എം, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്യ. കെ. പി, എക്‌സൈസ് ഡ്രൈവര്‍ മുഹമ്മദ് നിസാര്‍. എം എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.