ഗുരുവായൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി. രാവിലെ വിശേഷാല്‍ പൂജ,ദേശ പൊങ്കാല എന്നിവ നടന്നു. നഗരസഭ കൗണ്‍സിലര്‍ പി. കെ. ശാന്തകുമാരി, മൗന യോഗി ഡോ. ഹരിനാരായണന് എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായി.വൈകീട്ട് ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് വിളക്കുമാടം സമര്‍പ്പണം നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഭാരവാഹികളായ കലാനിലയം സുകുമാരന്‍, കണ്ണന് അയ്യപ്പത്ത്,അഡ്വ.മുള്ളത്ത് വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി