പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

വേലൂര്‍ ഗവണ്‍മെന്റ് ആര്‍.എസ് .ആര്‍. വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1987- 88 ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. ദളം 88 സമാഗമം എന്ന പേരില്‍ നടത്തിയ പൂര്‍വവിദ്യാര്‍ഥി സംഗമം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.വി.രത്‌നകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ സൈമണ്‍ കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷനായി. പൂര്‍വ അധ്യാപകരായ റിട്ടയേര്‍ഡ് എച്ച്. എം സരോജിനി, റിട്ടയേര്‍ഡ് ഡി.ഇ.ഒ സരസ്വതി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബാച്ചിന്റെ വകയായി സ്‌കൂളിന് പോഡിയം സമ്മാനിച്ചു. കണ്‍വീനര്‍ വിജയലക്ഷ്മി, വൈസ് ചെയര്‍മാന്‍ കെ.ജി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT