ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ വി. അന്തോണീസിന്റെയും, വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷം പൂര്‍വികരെ അനുസ്മരിച്ചുള്ള കര്‍മ്മങ്ങളോടെ സമാപിച്ചു. ഞായറാഴ്ച നടന്ന തിരുനാള്‍ കുര്‍ബാനക്ക് ഫാദര്‍.സിന്റോ തൊറയന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ആന്റണി കൊള്ളാന്നൂര്‍, ഫാ. ഫ്രാസിസ് വാഴപ്പിള്ളി എന്നിവര്‍ സഹകാര്‍മ്മികരായി. ഫാ.ഫ്രാന്‍സിസ് വാഴപ്പുള്ളി സന്ദേശം നല്‍കി. തുടര്‍ന്ന് വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചുക്കൊണ്ട് കപ്പേളയിലേക്ക് പ്രദക്ഷിണം നടത്തി. ഇടവക വികാരി ഫാ. ഡെന്നീസ് മാറോക്കി,
ജനറല്‍ കണ്‍വീനര്‍ ജോസ് മുട്ടത്ത്, ട്രസ്റ്റിമാരായ സൈമണ്‍ കൊള്ളന്നുര്‍, ബെന്നി എടക്കളത്തൂര്‍, ഡേവിഡ് പുലിക്കോട്ടില്‍, കേന്ദ്രസമിതി കണ്‍വീനര്‍ ജിജോ കൊമ്പന്‍, എന്നിവരും, ആഘോഷകമ്മിറ്റി കണ്‍വീനര്‍മാരും, കുടുംബ യൂണിറ്റ് ഭാരവാഹികളും പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ബീറ്റസ് ഓഫ് തൃശ്ശൂര്‍ ടീം നയിച്ച ഗാനമേളയും ഉണ്ടായിരുന്നു. തിങ്കളാഴ്ച്ച കാലത്ത് പൂര്‍വികരെ അനുസ്മരിച്ചു കൊണ്ടുള്ള ചടങ്ങുകളോട് കൂടി തിരുന്നാള്‍ ആഘോഷത്തിന് സമാപനമായി.