വന്നേരി ബുള്ളറ്റ് ഷോറൂമില്‍ മോഷണം; ഷോറൂം സര്‍വീസ് സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

വന്നേരി ബുള്ളറ്റ് ഷോറൂമില്‍ മോഷണം, പരാതി നല്‍കുകയും, പോലീസിനെ വിവരം അറിയിക്കുകയും ചെയ്ത ഷോറൂമിലെ ജീവനക്കാരന്‍ തന്നെയാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി. വന്നേരി മാസ് വീല്‍സ് ഷോറൂമില്‍ നടന്ന മോഷണത്തില്‍ ഷോറൂം സര്‍വീസ് സൂപ്പര്‍വൈസറായ അശ്വന്‍ കൃഷ്ണയെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ച് പരാതി നല്‍കിയതും തുടര്‍ന്ന് അന്വേഷണ സംഘത്തിന് സംഭവസ്ഥലത്ത് വിശദീകരണം നല്‍കിയതും പ്രതിയായ അശ്വിന്‍ കൃഷ്ണ തന്നെയാണ്.

ADVERTISEMENT