പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ നേര്‍ച്ചയൂട്ടിനുള്ള പാചകപ്പുര വെഞ്ചിരിച്ചു

പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന്റെ പ്രധാന ചടങ്ങായ നേര്‍ച്ചയൂട്ടിനുള്ള പാചകപ്പുര വെഞ്ചിരിച്ചു. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ആന്റണി ചെമ്പകശ്ശേരിയുടെ കാര്‍മികത്വത്തില്‍ ആശീര്‍വാദത്തിനു ശേഷം അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. ഒന്നരലക്ഷം പേര്‍ക്കാണ് ഇത്തവണ നേര്‍ച്ചഭക്ഷണം ഒരുക്കുന്നത്. മാനേജിംഗ് ട്രസ്റ്റി ഒ.ജെ. ഷാജന്‍, കണ്‍വീനര്‍മാരായ കെ.ഡി. ജോസ്, വി.ആര്‍.ജോണ്‍, ആല്‍ബര്‍ട്ട് തരകന്‍, ജോയിന്റ് കണ്‍വീനര്‍മാരായ സാബു ലൂവീസ്, പി ജെ വിന്‍സന്റ്, കെ.ഒ.ബാബു, എ.വി.ജോളി, ഡേവീസ് തെക്കേക്കര, ദേവസി മാടവന, എന്നിവര്‍ സന്നിഹിതരായി. പാവറട്ടി സ്വദേശി സമുദായ മഠത്തില്‍ വിജയനാണ് രുചിവട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശനിയാഴ്ച രാവിലെ പത്തിന് നേര്‍ച്ചഭക്ഷണം ആശീര്‍വദിക്കും. തുടര്‍ന്ന് ആരംഭിക്കുന്ന ഊട്ട് സദ്യ ഞായറാഴ്ചയും തുടരും.

ADVERTISEMENT