ലാപ്‌ടോപ് വിതരണം നടത്തി

കടപ്പുറം ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതി 2024 – 25 ഭാഗമായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പത്ത് കുട്ടികള്‍ക്കാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി വി സുബ്രഹ്‌മണ്യന്‍, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. മുഹമ്മദ് നാസിഫ്, എ വി അബ്ദുല്‍ ഗഫൂര്‍, സമീറ ശരീഫ്, ഫിഷ് ലാന്‍ഡിങ് സെന്റര്‍ ലേബര്‍ കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ആച്ചി ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി പി മന്‍സൂര്‍ സ്വാഗതവും ഫിഷറീസ് ഓഫീസര്‍ ടോണി നന്ദിയും പറഞ്ഞു.

ADVERTISEMENT