സാര്‍ക്ക് കടിക്കാടിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു

പുന്നയൂര്‍ക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാര്‍ക്ക് കടിക്കാടിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം വടക്കേക്കാട് എസ് എച്ച് ഒ അനില്‍ കുമാര്‍ കെ നിര്‍വഹിച്ചു. സാര്‍ക്ക്  പ്രസിഡന്റ്‌ സതീഷ് ബിന്ദു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി സി രാജഗോപാല്‍, കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആലത്തയില്‍ മൂസ, വാര്‍ഡ് മെമ്പര്‍ അജിത ഭരതന്‍, സാര്‍ക്ക് ട്രഷറര്‍ കാദര്‍ കൂളിയാട്ട്, വൈസ് പ്രസിഡന്റ്‌ മുഹമ്മദാലി, ജോയിന്‍ സെക്രട്ടറി വിനോദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT