ബി ജെ പി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.എ ഇ ഒ നാക്കോല റോഡില്‍ ശാസ്ത്രീയമായി കലുങ്ക് നിര്‍മ്മിച്ച് റോഡ് പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ബി ജെ പി ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത് ഉദ്ഘാടനം ചെയ്തു.പുന്നയൂര്‍കുളം വെസ്റ്റ് ഏരിയ പ്രസിഡന്റ് ദിലീപ് അരിയല്ലി അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി കെ ലക്ഷ്മണന്‍ സ്വാഗതവും സുരേഷ് മാക്കോരം നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഷാജി തൃപ്പറ്റ്, കെസി രാജു, പഞ്ചായത്ത് ഭാരവാഹികള്‍ കെ ഡി ബാബു രാജന്‍ പ്രശാന്ത്, സുരേന്ദ്രന്‍, സുന്ദരന്‍, വേണു, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.