സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിതീകരിച്ചു

സംസ്ഥാനത്തു വീണ്ടും നിപ വൈറസ് സ്ഥീകരിച്ചു,രോഗം വളാഞ്ചേരി സ്വദേശിയായ യുവതിക്ക്.വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിതീകരിച്ചത്.നിലവില്‍
പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങളുമായി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മൈക്രോബയോളജി പൂനെ എന്‍ ഐ വി ലാബിലും നടത്തിയ പരിശോധനയിലുമാണ് രോഗം സ്ഥീകരിച്ചത്.ഇന്ന് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥീകരിക്കുന്നത്. ഇവരുടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.

 

ADVERTISEMENT