ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വിജയകൃഷ്ണന്‍ കൊച്ചനംകുളം സന്ദര്‍ശിച്ചു

വടക്കേകാട് കൊച്ചനംകുളത്തിന്റെ സുരക്ഷാ മുന്‍കരുതലുകള്‍ പരിശോധിക്കാനായി കുന്നംകുളം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വിജയകൃഷ്ണന്‍ കുളം സന്ദര്‍ശിച്ചു. കൊച്ചനംകുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. വടക്കേകാട് ഗ്രാമപഞ്ചായത്തും ചാവക്കാട് ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് 52 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ചില സുരക്ഷാ മുന്‍കരുതലുകള്‍ കൂടി നിര്‍ദ്ദേശിച്ചു. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്നത് മുങ്ങിമരണങ്ങളാണ്. നീന്തല്‍ പഠിക്കുക എന്നതാണ് ഏറ്റവും വലിയ പരിഹാരം. ഈ ദൗത്യത്തില്‍ പങ്കാളികളായ നാട്ടുകാരെയും കുട്ടികളേയും സ്റ്റേഷന്‍ ഓഫീസര്‍ അഭിനന്ദിച്ചു. ആറാം വാര്‍ഡുമെമ്പര്‍ ശ്രീധരന്‍ മാക്കാലിക്കല്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഉദ്യോഗസ്ഥന്‍ ശരത്, കോണ്‍ട്രാക്ടര്‍ ബാബു, ഉസ്മാന്‍ പള്ളിക്കരയില്‍, ബിജു കണ്ടംപുള്ളി, മുഹമ്മദലി പള്ളിക്കരയില്‍ തുടങ്ങിയവരും
ഉണ്ടായിരുന്നു.

ADVERTISEMENT