ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തില്‍, മെയ് 20,21 തിയ്യതികളില്‍ വടക്കേക്കാട് നടത്തുന്ന എം.എസ്.എഫ്.ഗുരുവായൂര്‍ നിയോജക മണ്ഡലം സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍.പി. ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം.എസ്.എഫ്. നിയോജകമണ്ഡലം പ്രസിഡന്റ് അജ്മല്‍ അധ്യക്ഷത വഹിച്ചു. സംഘടന ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂര്‍, സെക്രട്ടറി നാസിഫ്,
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സൈനുല്‍ ആബിദ്, നിയോജക മണ്ഡലം പ്രസിഡന്റ് ടി.ആര്‍.ഇബ്രാഹിം, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജമാല്‍, എം.എസ്.എഫ്.മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. മെയ് 20ന് വൈകീട്ട് നാലുമണിക്ക് നായരാങ്ങാടി മുതല്‍ വടക്കേകാട് വരെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റാലിയും തുടര്‍ന്ന്
പൊതുസമ്മേളനവും നടക്കും. 21ന് വടക്കേകാട് സോഷ്യല്‍ എംപവെര്‍മെന്റ് ഹാളില്‍ പ്രതിനിധി സമ്മേളനവും നടക്കും.