കാക്കശ്ശേരി മുഹിയുദ്ധീന്‍ പള്ളി ദാറുല്‍ ഖുര്‍ആന്‍ മദ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാറും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വിമുക്തി മിഷന്‍ കോഡിനേറ്ററും എക്‌സൈസ് ഓഫീസറുമായ അബ്ദുറഹിമാന്‍ വാഫി ബോധവത്കരണ ക്ലാസ്സ് നയിച്ചു. ദാറുല്‍ ഖുര്‍ആന്‍ മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് അഷറഫ് കാക്കശ്ശേരി അധ്യക്ഷനായി. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ്, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി ഷറഫുദ്ധീന്‍ മൗലവി, നസീര്‍ വലിയകത്ത് എന്നിവര്‍ സംസാരിച്ചു.