പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും,  കുടുംബസംഗമവും നടന്നു

 

പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, കാരുണ്യം കുടുംബസംഗമവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണവും നടത്തി.കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ മനസ്സിനെ അറിയാം ആരോഗ്യം നില നിര്‍ത്താം എന്ന വിഷയത്തെ ആസ്പദമാക്കി ഷഫാന ക്ലാസ്സെടുത്തു. ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ്‌വീട്ടിവളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വനിത വിംഗ് അംഗം സുഹറ കോട്ടയില്‍, രക്ഷാധികാരി ആച്ചുമോള്‍ ആറ്റുപുറം എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാമ്പിന് ഹോമിയോ ഡോക്ടര്‍മാരായ ജമാലുദ്ധീന്‍, ഷെമീമ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് രോഗികള്‍ക്കുളള മരുന്നും, റിലീഫ് കിറ്റ് വിതരണവും നടന്നു. കാരുണ്യം വൈസ് ചെയര്‍മാന്‍ ഷെരീഫ് പാണ്ടോത്തയില്‍ സ്വാഗതവും വനിത വിംഗ് പ്രസിഡന്റ് സഫിയ കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു. കാരുണ്യം ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ ആറ്റുപുറം, ജോയിന്റ് സെക്രട്ടറി മനാഫ് വീട്ടില വളപ്പില്‍, വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ പാറയില്‍, അബു പരൂര്‍ , ഷെരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT