ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ആലോചന യോഗം നടത്തി

അണ്ടത്തോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സമിതി പാപ്പാളി, കുമാരന്‍പടി ക്‌ളസ്റ്ററില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ആലോചന യോഗം നടത്തി. ഇബ്രാഹിം മസ്ജിദ് ഇമാമും ദാറുസ്സലാം മദ്രസ സദറുമായ ഷെഫീഖ് ഫാളിലി ഉദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് വി.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പാപ്പാളി ദാറുസ്സലാം മദ്രസയില്‍ നടത്തിയ യോഗത്തില്‍ മെയ് 23 ന് വൈകീട്ട് 4.30ന് പ്രിയദര്‍ശനി റോഡില്‍ പീപ്പിള്‍ ഫൗണ്ടേഷന്‍ പരിസരത്ത് പോലീസ്, എക്‌സൈസ്, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചു. മഹല്ല് കമ്മറ്റി മെമ്പര്‍ റൗഫ്, ലഹരി വിരുദ്ധ സമിതി കണ്‍വീനര്‍ അബ്ദുസമദ് അണ്ടത്തോട്, പഞ്ചായത്തംഗം കെ.എച്ച് ആബിദ്, മഹല്ല് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT