ക്ഷീരകര്‍ഷകര്‍ക്കായ് രാത്രികാല മൃഗചിത്സാ സേവനങ്ങള്‍ ആരംഭിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ ക്ഷീരകര്‍ഷകര്‍ക്കായ് രാത്രികാല മൃഗചിത്സാ സേവനങ്ങള്‍ ആരംഭിച്ചു. പി നന്ദകുമാര്‍എം എല്‍ എ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വാഹനം ഫ്‌ലാഗോഫ് ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ സൌദാമിനി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോക്ടര്‍ സഖറിയ സാദിക്ക്, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ മൃഗസംരക്ഷണ സ്ഥാപനങ്ങളിലെ ഡോക്ടര്‍മ്മാരും മറ്റുദ്യോഗസ്ഥരും, ക്ഷീരകര്‍ഷകര്‍, പൗരപ്രമുഖര്‍ തുടങ്ങിവര്‍ സന്നിഹിതരായിരുന്നു. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 5 മണിവരെയാണു പ്രവര്‍ത്തന സമയം. ഇതിനായ് ക്ഷീരകര്‍ഷകര്‍ 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. കേരള സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആരംഭിച്ചത്. ഒന്നാം ഘട്ടം എന്ന നിലയില്‍ 47 ബ്ലോക്കുകളിലാണു പദ്ധതി ആരംഭിക്കുന്നത്.

ADVERTISEMENT