മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് വേലൂര്‍ പഞ്ചായത്തില്‍ സ്വീകരണം നല്‍കി. മുന്‍ ആലത്തൂര്‍ എം.പിയും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം പ്രസിഡന്റ് ഫബിത ജയന്‍ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സെഫീന അസീസ്, ജില്ലാ ഭാരവാഹികളായ വിജിനി ഗോപി, കെ.ആര്‍ രാധിക, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രെഡി ജോണ്‍, പി.പി.രാമചന്ദ്രന്‍, ജോസ് ഒലക്കേങ്കില്‍, പി.പി.യേശുദാസ്, ശ്യാംകുമാര്‍ പാത്രമംഗലം, പ്രിന്‍സി പോള്‍, ആനി ലൂയിസ്, മഞ്ജുഷ ടീച്ചര്‍, വത്സ ജോസ് എന്നിവര്‍ സംസാരിച്ചു.