വൈദ്യുത ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ അന്തോണീസിന്റേയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനൂബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം ഗുരുവായൂര്‍ സ്റ്റേഷന്‍ എസ് ഐ – യു. മഹേഷ് നിര്‍വഹിച്ചു. തുടര്‍ന്ന് യുവജനങ്ങളുടെ നേതൃത്വത്തില്‍ ബാന്‍ഡ് സംഗീത നിശ അരങ്ങേറി. ചടങ്ങുകള്‍ക്ക് വികാരി ഫാദര്‍ സെബി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ ബാബു ആന്റണി ചിരിയങ്കണ്ടത്, ആന്റോ എല്‍ പുത്തൂര്‍, ജിഷോ എസ് പുത്തൂര്‍, തിരുനാള്‍ കണ്‍വീനര്‍ എം സ്റ്റീഫന്‍ ജോസ്, ലോറന്‍സ് നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

ADVERTISEMENT