പുതിയതായി നിര്‍മിച്ച കുരിശുപള്ളിയുടെ കൂദാശ നാളെ

പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ കീഴില്‍ പുതിയതായി നിര്‍മ്മിച്ച ഹൈസ്‌കൂള്‍ റോഡ് സെന്റ് ജോര്‍ജ്ജ് കുരിശുപള്ളിയുടെ കൂദാശ ഞായറാഴ്ച്ച വൈകീട്ട് 6.30 ന് കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് നിര്‍വ്വഹിക്കും. വികാരി ഫാ ജോണ്‍ ഐസക്, സഹ വികാരി ഫാ. ആന്റണി പൗലോസ്, കൈസ്ഥാനി സിജെ സന്തോഷ്, സെക്രട്ടറി സിന്റോ കെ ശീമോന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT