‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക’; സോളിഡാരിറ്റി ക്യാമ്പയിന് ജില്ലയില്‍ തുടക്കം

നീതിക്കുവേണ്ടി എഴുന്നേറ്റു നില്‍ക്കുക എന്ന ഇസ്ലാമിക ആദര്‍ശത്തെ അടിസ്ഥാനപ്പെടുത്തി മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി സോളിഡാരിറ്റി നടത്തുന്ന പോരാട്ടങ്ങളെ ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഇസ്മായില്‍ ആവശ്യപ്പെട്ടു. ‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക’
എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന സംഘടന ക്യാമ്പയിനിന്റെ തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച്, പെരുമ്പിലാവ് ജംഗ്ഷനില്‍ നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല പ്രസിഡന്റ് പിബി ആഖില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമീര്‍ ഷാ സോളിഡാരിറ്റി പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. ജില്ല സെക്രട്ടറി റിയാസ് സ്വാഗതവും ഏരിയ പ്രസിഡന്റ് സാബിര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു

ADVERTISEMENT