ഹജ്ജ് യാത്രികര്‍ക്ക് യാത്രയയപ്പ് നല്‍കി

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് വേണ്ടി യാത്ര തിരിക്കുന്ന പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ക്കുള്ള യാത്രയയപ്പ് കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു നടന്നു. കാരുണ്യം ചെയര്‍മാനും മുന്‍ അമീറുമായ കുഞ്ഞിമുഹമ്മദ് വീട്ടിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഹജ്ജിന്റെ പ്രാധാന്യത്തെ കുറിച്ചും, കര്‍മ്മങ്ങളെ കുറിച്ചും വനിതാ വിംഗ് പ്രവര്‍ത്തകരായ സെഫിയ കുഞ്ഞിമുഹമ്മദ്, സുലൈഖ ഷഹീര്‍, ഉമ്മു കുല്‍സു എന്നിവര്‍ ക്ലാസ് എടുത്തു. വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ പാറയില്‍, റാഫി പരൂര്‍, റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. കാരുണ്യം വൈസ് ചെയര്‍മാന്‍ ഷെരീഫ് പാണ്ടോത്തയില്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി മനാഫ് വീട്ടിലവളപ്പില്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT