എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ അറിവ് ഉത്സവം 2025 സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗസില്‍ അംഗം രാജന്‍ എലവത്തൂര്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് എസ്.ശ്രീനന്ദിനി അധ്യക്ഷയായി. ബാലവേദി സെക്രട്ടറി.ഷിഫ്‌ന ഷെറിന്‍, ഇ.എസ് ദേവദത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ടി. രാജഗോപാല്‍, ടി.വി. ജോസ്, എ.എസ്. എം പ്രശാന്ത് എന്നിവര്‍ ഓറിഗാമി, ശാസ്ത്ര പരീക്ഷണങ്ങള്‍ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗ്രാമീണ വായനശാല പ്രസിഡന്റ് കെ. എം അഷറഫ്, സെക്രട്ടറി സൗമ്യയോഗേഷ്, ബാലവേദി കണ്‍വീനര്‍ ഇ.എന്‍ സുരേഷ് ബാബു, എന്നിവര്‍ സംസാരിച്ചു.