മലര്‍വാടി ബാലോത്സവം സംഘടിപ്പിച്ചു

അറിവും വിനോദവും പകര്‍ന്ന് പെരുമ്പിലാവ് ആല്‍ത്തറയില്‍ മലര്‍വാടി ബാലോത്സവം സംഘടിപ്പിച്ചു. ആല്‍ത്തറ താവളത്തില്‍ ബീരാന്‍ കോയയുടെ ഗൃഹാങ്കണത്തില്‍ സംഘടിപ്പിച്ച ബാലോത്സവത്തില്‍ കളിക്കാനും രസിക്കാനുമായി അമ്പതോളം വിദ്യാര്‍ഥികളാണ് ഒത്തൊരുമിച്ചത്. മലര്‍വാടി ആല്‍ത്തറ രക്ഷാധികാരി എം.എ. കമറുദീന്‍ ബാലോത്സവം ഉദ്ഘാടനം ചെയ്തു. വനിതാ രക്ഷാധികാരി സ്വദീഖ മുജീബ് അധ്യക്ഷത വഹിച്ചു. നാസ്മിന്‍ , അദീബ് ദേവ് , സഹറ , അക്ഷരാത് മിക എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരായി .വിജയികള്‍ക്ക് സല്‍മ ബാബു , ഹസീന മാഹിന്‍, ഷെമീന കോയ, സൈനബ മുഹമ്മത് കുട്ടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ. എം. അബ്ദുള്‍ റഹ്‌മാന്‍ , മുജീബ് പട്ടേല്‍ , എം.എന്‍. സലാഹുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT