കേരള കര്‍ഷക സംഘം കോട്ടപ്പടി മേഖല മണിഗ്രാമം യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു. രാജി മനോജിന്റെ വസതിയില്‍ ചേര്‍ന്ന സമ്മേളനം കര്‍ഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ വൈഷ്ണവ് പ്രദീപ് അധ്യക്ഷനായി. പ്രമിത നന്ദകുമാര്‍ അനുശോചനവും രാജി മനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മികച്ച കര്‍ഷകയായ റോസിലി തോമസിനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. സമ്മേളന പ്രതിനിധികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ടി.ബി ദയാനന്ദന് സംസാരിച്ചു. പുതിയ ഭാരവാഹികളായി എന്‍.കെ പ്രദീപ് – പ്രസിഡണ്ട്, പ്രമിത നന്ദകുമാര്‍ – വൈസ് പ്രസിഡണ്ട്, രാജി മനോജ് – സെക്രട്ടറി, വിജയ ഷാജി – ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞടുത്തു. എല്‍സി തോമസ്, എന്‍ കെ പ്രദീപ്, വി.എച്ച് ഷെഹീറ എന്നിവര്‍ സംസാരിച്ചു.