ദേശീയപാത 66 മണത്തലയില്‍ മേല്‍പാലത്തിന് മുകളിലെ ടാറിട്ട ഭാഗത്ത് വലിയ വിള്ളല്‍

ദേശീയപാത 66 മണത്തലയില്‍ നിര്‍മാണം നടക്കുന്ന മേല്‍പാലത്തിന് മുകളിലെ ടാറിട്ട ഭാഗത്ത് വലിയ വിള്ളല്‍ കണ്ടെത്തി . മണത്തല വിശ്വനാഥക്ഷേത്രത്തിന് മുന്നിലെ മേല്‍പ്പാലത്തിന് മുകളിലെ ടാറിട്ട ഭാഗത്താണ് 50 മീറ്ററിലേറെ നീളത്തില്‍ വലിയ വിള്ളല്‍ വീണിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ രാത്രി തന്നെ സ്ഥലത്തെത്തി ടാറിട്ട് വിള്ളലടച്ചു.

നിലവില്‍ ഈ ഭാഗത്ത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടില്ല. വിള്ളലിലൂടെ വെള്ളം ഇറങ്ങി പാലം തകര്‍ന്നു പോകുവാനും സാധ്യത ഏറെയാണ്. കൂടാതെ ദേശീയപാതയില്‍നിന്ന് വെള്ളവും ചെളിയും പരിസരത്തെ വീടുകളുടെ മുറ്റത്തേക്കും പറമ്പുകളിലേക്കും ഒഴുകുന്നതും ജനങ്ങള്‍ക്ക് ദുരിതമാവുന്നുണ്ട്.

ADVERTISEMENT