26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ദേശീയപാത 66 മണത്തലയില്‍ മേല്‍പാലത്തിന് മുകളിലെ ടാറിട്ട ഭാഗത്ത് വലിയ വിള്ളല്‍

ദേശീയപാത 66 മണത്തലയില്‍ മേല്‍പാലത്തിന് മുകളിലെ ടാറിട്ട ഭാഗത്ത് വലിയ വിള്ളല്‍

69

ദേശീയപാത 66 മണത്തലയില്‍ നിര്‍മാണം നടക്കുന്ന മേല്‍പാലത്തിന് മുകളിലെ ടാറിട്ട ഭാഗത്ത് വലിയ വിള്ളല്‍ കണ്ടെത്തി . മണത്തല വിശ്വനാഥക്ഷേത്രത്തിന് മുന്നിലെ മേല്‍പ്പാലത്തിന് മുകളിലെ ടാറിട്ട ഭാഗത്താണ് 50 മീറ്ററിലേറെ നീളത്തില്‍ വലിയ വിള്ളല്‍ വീണിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ രാത്രി തന്നെ സ്ഥലത്തെത്തി ടാറിട്ട് വിള്ളലടച്ചു.

നിലവില്‍ ഈ ഭാഗത്ത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടില്ല. വിള്ളലിലൂടെ വെള്ളം ഇറങ്ങി പാലം തകര്‍ന്നു പോകുവാനും സാധ്യത ഏറെയാണ്. കൂടാതെ ദേശീയപാതയില്‍നിന്ന് വെള്ളവും ചെളിയും പരിസരത്തെ വീടുകളുടെ മുറ്റത്തേക്കും പറമ്പുകളിലേക്കും ഒഴുകുന്നതും ജനങ്ങള്‍ക്ക് ദുരിതമാവുന്നുണ്ട്.

ADVERTISEMENT
error: Content is protected !!