ഉഷയെ ഞാന്‍ കൊന്നു, ഇതിന് എന്ത് ശിക്ഷ അനുഭവിക്കാനും ഞാന്‍ തയ്യാര്‍, കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം എത്തിയതിന് പിന്നാലെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല ഒതളൂര്‍ സ്വദേശിനി കൊങ്ങശ്ശേരി വളപ്പില്‍ ഉഷ നന്ദിനി(57) യെ ആണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉഷയുടെ ഭര്‍ത്താവ് 62 വയസുള്ള മുരളീധരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച കാലത്താണ് മുരളിധരന്റെ ശബ്ദ സന്ദേശം കുടുംബ ഗ്രൂപ്പില്‍ എത്തുന്നത്. ശബ്ദസന്ദേശം കേട്ട ഉടന്‍ സമീപത്തെ പടിഞ്ഞാറങ്ങാടി ടൗണില്‍ പോയ ഇരുവരുടേയും മകന്‍ മനീഷ് അയല്‍വാസിയായ സ്ത്രീയെ വിവരമറിയിക്കുകയും ഇവര്‍ വീട്ടില്‍ പോയി നോക്കിയതോടെ ഉഷ നന്ദിനിയെ മരിച്ച നിലയില്‍ കാണുകയുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍കായി കൊണ്ടുപോയി.