കാവീട് സെന്റ് ജോസഫ് ഇടവകയുടെ ഇടവക ദിനം ഇടവകയിലെ വിവിധ യൂണിറ്റുകളും ഭക്തസംഘടനകളും കൂടി സംയുക്തമായി ആഘോഷിച്ചു. ഫാദര്‍ ജോസഫ് ചൂണ്ടല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റുകളുടെയും കേന്ദ്ര സമതിയുടെയും റിപ്പോട്ട് സെക്രട്ടറി എംജെ ജോസും ഭക്തസംഘടന ഏകോപന സമതി റിപ്പോര്‍ട്ട് ആല്‍ബര്‍ട്ട് ബോസും അവതരിപ്പിച്ചു. കൈക്കാരന്മാരായ സണ്ണി ചീരന്‍, സി ജി റാഫേല്‍, കേന്ദ്ര സമതി കണ്‍വീനര്‍ എം ആര്‍ ആന്റണി, ഭക്തസംഘടന ഏകോപന സമതി പ്രസിഡണ്ട് ജോണ്‍സന്‍ ചൊവ്വല്ലൂര്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ഇടവക വികാരി ഫാദര്‍ ഫ്രാന്‍സിസ് നിലങ്കാവില്‍ സ്വാഗത വും ഇടവക കൈക്കാരന്‍ നിധിന്‍ ചാര്‍ളി നന്ദിയും പറഞ്ഞു.