ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 2024 -25 വാര്‍ഷിക പദ്ധതിയില്‍ 3,09,500/- രൂപ വകയിരുത്തിയാണ് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എന്‍ എസ് സുമേഷ് അധ്യക്ഷനായിരുന്നു. ചടങ്ങിന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രത്‌നകുമാരി , നിര്‍വഹണ ഉദ്യോഗസ്ഥയായ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കുമാരി സുലോചന തുടങ്ങിയവര്‍ സംസാരിച്ചു.
 
                 
		
 
    
   
    