മഴക്കാല രോഗ അവലോകനയോഗം നടത്തി

Monsoon disease review meeting held

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെയും അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ മഴക്കാല രോഗ അവലോകനയോഗം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ യോഗം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ നിഷാര്‍ ഉദ്ഘാടനം
ചെയ്തു. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും മെമ്പര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും വാര്‍ഡുകളില്‍ കാര്യക്ഷമമായ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വൈസ് പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ശ്രീലത ആമുഖ പ്രഭാഷണം നടത്തി.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, അംഗനവാടി ടീച്ചര്‍മാര്‍, സ്‌കൂള്‍ ടീച്ചര്‍മാര്‍ യുവജന സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴക്കാല രോഗങ്ങള്‍ തുടങ്ങി പൊതുജനാരോഗ്യ നിയമത്തെക്കുറിച്ചും, മാലിന്യ സംസ്‌കരണത്തെ കുറിച്ചും അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഫിദ ഫാത്തിമ, വന്ദന, ഉണ്ണികൃഷ്ണന്‍, സ്മിത തുടങ്ങിയവര്‍ ക്ലാസ് എടുത്തു. അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോബിന്‍സണ്‍ സ്വാഗതവും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT