ശക്തമായ കാറ്റിൽ കുന്നുകുളം അരിമാർക്കറ്റിലെ ഷീറ്റുകൾ മേഞ്ഞ മേൽക്കൂര തകർന്ന് വീണു

ശക്തമായ കാറ്റിൽ കുന്നുകുളം അരിമാർക്കറ്റിലെ ഷീറ്റുകൾ മേഞ്ഞ മേൽക്കൂര തകർന്ന് വീണു. വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലാണ് കുന്നംകുളം അരിമാർക്കറ്റിലെ ഷീറ്റു മേഞ്ഞ മേൽക്കൂര താഴേക്ക് നിലം പതിച്ചത്. പുലർച്ച രണ്ട് മണിക്കാണ് സംഭവം. രാത്രിയായതിനാൽ വൻ അപകടമാണ് ഒഴിവായത്. സ്കൂൾ തുറക്കുന്നത് അടുത്തെത്തിയതോടെ ഇവിടങ്ങളിൽ വൻ തിരക്കാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിൻ്റെ മുകളിലെ മേൽക്കൂരകൾ എല്ലാം ഏറെ കാലപഴക്കം ചെന്ന നിലയിലാണ് ആർത്താറ്റ് സ്വദേശിയുടെ ഉടമസ്ഥയിൽ ഉള്ളതാണ് കെട്ടിടം. ഇന്ന്രാവിലെ വെൽഡിംഗ് തൊഴിലാളികൾ എത്തി പാതയിലെ തടസങ്ങൾ നീക്കുകയാണ്.

ADVERTISEMENT