കേരളത്തില്‍ കാലവര്‍ഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009 നു ശേഷം കാലവര്‍ഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്. 2009 ല്‍ മേയ് 23 നു കാലവര്‍ഷം തുടങ്ങിയിരുന്നു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ 8 ദിവസം മുമ്പ് കേരളത്തില്‍ എത്തി. കാലവര്‍ഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
കാലവര്‍ഷം ഇത്ര നേരത്തെ എത്തുന്നത് 15 വര്‍ഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സാധാരണ ജൂണ്‍ ഒന്നിനാണ് കാലാവര്‍ഷം കേരളത്തില്‍ എത്തുക. എന്നാല്‍ ഈ വര്‍ഷം ഒരാഴ്ച മുമ്പേ കാലവര്‍ഷം കേരളത്തില്‍ എത്തി. കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.