28.1 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ഡിസിസി സെക്രട്ടറിമാരായി നിയമിതരായവരെ അനുമോദിച്ചു

ഡിസിസി സെക്രട്ടറിമാരായി നിയമിതരായവരെ അനുമോദിച്ചു

കെ.കരുണാകരന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പുന്നയൂരിന്റെ ആഭിമുഖ്യത്തില്‍ ഡി.സി സി സെക്രട്ടറിമാരായി നിയമിച്ച ഉമ്മര്‍ മുക്കണ്ടത്തിനേയും, സി.എ ഗോപ പ്രതാപനേയും അനുമോദിച്ചു. കെ.പി.സി.സി സെക്രട്ടറി ഒ അബ്ദു റഹ്‌മാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മന്ദലാംകുന്ന് കരുണാ ഭവനില്‍ നടന്ന അനുമോദന ചടങ്ങില്‍ ഷാഹുല്‍ പള്ളത്ത് അദ്ധ്യക്ഷനായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് കെ ഷിബു മുഖ്യാതിഥിയായി പങ്കെടുത്തു. തുടര്‍ന്ന് നടത്തിയ റമദാന്‍ കിറ്റ് വിതരണം പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സുബൈദ പാലക്കല്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.എ ഐഷ, രതീഷ്, ഷഹന ഷിഹാബ്, സലീം കുന്നമ്പത്ത്, പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.കെ.ഷുക്കൂര്‍, മൈനോറിറ്റി കോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹി കെ.എച്ച് ശാഹുല്‍, ഒ ഐ സി സി. പോര്‍ച്ചുഗല്‍ ഘടകം പ്രസിഡണ്ട് ഷഹീര്‍ നമ്പികശ്ശേരി, ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!