അഞ്ഞൂരില്‍ വീടിനുമുകളിലേയ്ക്ക് തെങ്ങ് കടപുഴകി വീണ് മൂന്ന് കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു

ശക്തമായ മഴയില്‍ അഞ്ഞൂരില്‍ വീടിനുമുകളിലേയ്ക്ക് തെങ്ങ് കടപുഴകി വീണ് മൂന്ന് കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ദിവസം മരണപ്പെട്ട അഞ്ഞൂര്‍ വലവീട്ടില്‍ മണികണ്ഠന്റെ ഓലമേഞ്ഞ വീടിനു മുകളിലേക്കാണ് ശനിയാഴ്ച്ച വൈകീട്ട് ഉണ്ടായ ശക്തമായ മഴയില്‍ തെങ്ങ് കടപുഴകി വീണത്. മണികണ്ഠന്റെ മക്കളായ അശ്വജിത്ത്, അഭിജിത്ത്, അനഘ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന മണികണ്ഠന്‍ വെളളിയാഴ്ചയാണ് മരിച്ചത്.

ADVERTISEMENT