സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ തൃശൂര്‍ ജില്ലാ വാര്‍ഷിക പൊതുയോഗം കൂനംമൂച്ചി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് അനസ് ഇടുക്കി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി റഫീഖ് പാലക്കാട്, കണ്ടാണശ്ശേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ പി.കെ. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. കൂട്ടായ്മയിലെ ഡ്രൈവര്‍മാരുടെ മക്കളില്‍
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച മക്കളെ ആദരിക്കുകയും ട്രോഫിയും നല്‍കി. കൂട്ടായ്മയിലെ ഡ്രൈവര്‍മാര്‍ക്ക് ടീഷര്‍ട്ട് വിതരണവും ഉണ്ടായിരുന്നു. തൃശൂര്‍ ജില്ല പഴയ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. പുതിയ ഭാരവാഹികള്‍ ആയി ആന്റോ തൈക്കാട് പ്രസിഡന്റ് , അനസ് അകലാട് സെക്രട്ടറി, സജി ഇരിങ്ങാലക്കുട ട്രഷറര്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു.