25 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

90

തിങ്കളാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി മേഖലയില്‍ വ്യാപക നാശനഷ്ടം. വെള്ളറക്കാട് പേങ്ങാട്ട്പാറയില്‍ ഭീമന്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. പേങ്ങാട്ട് പാറ സെന്ററിന് സമീപമുള്ള കൂറ്റന്‍ മാവും തെങ്ങുമാണ് കടപുഴകി വീണത്. പടിക്കല്‍പുര പ്രകാശന്റെ വീട്ട് മുറ്റത്തേക്കാണ് മാവ് കടപുഴകി വീണത്. മാവ് മുറ്റത്ത് നിന്നിരുന്ന തെങ്ങില്‍ തട്ടി തെങ്ങും തൊട്ടടുത്ത് നിന്നിരുന്ന തേക്കും കടപുഴകി വീണിട്ടുണ്ട്. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. പാഴിയോട്ടുമുറി തോന്നല്ലൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന പെട്ടി ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. തോന്നല്ലൂര്‍ മത്തായിപ്പടി കോളനി റോഡിലേക്ക് പോകുകയായിരുന്ന ചെമ്പകശ്ശേരി ജിയോ എന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്.തയ്യൂര്‍ ആലുക്കല്‍ ചിറയ്ക്ക് സമീപം മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു.

ADVERTISEMENT
error: Content is protected !!